

പ്രശസ്ത നിര്‍മ്മാതാവും അഭിനേതാവുമായ സുരേഷ് കുമാറിന്റെയും അഭിനേത്രിയായിരുന്ന മേനക സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷ് ബാലതാരമായാണ് ചലച്ചിത്ര ലോകത്തേക്ക് വന്നത്(Keerthy Suresh). ശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലും പ്രധാന കഥാപത്രങ്ങൾ കൈകാര്യം ചെയ്ത കീർത്തിയുടെ വിവാഹം കഴിഞ്ഞ ഡിസംബര്‍ 12 ന് ആയിരുന്നു.
നീണ്ട 15 വര്‍ഷത്തെ പ്രണയത്തിനൊടുവിൽ സുഹൃത്ത് ആന്റണി തട്ടിലുമായാണ് നടിയുടെ വിവാഹം നടന്നത്. ഹിന്ദു- ക്രിസ്ത്യന്‍ ആചാര പ്രകാരം ഗോവയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. എന്നാൽ വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷം മെഹന്ദി ചടങ്ങില്‍ നിന്നുള്ള ചില ഫോട്ടോകള്‍ നടി പങ്കുവെച്ചിരിക്കുകയാണ്.
ഫോട്ടോയിൽ കീര്‍ത്തി ഒരു മള്‍ട്ടി കളര്‍ ലെഹങ്കയാണ് ധരിച്ചിരിക്കുന്നത്. തമിഴില്‍ വധു എന്നര്‍ത്ഥം വരുന്ന മനമകള്‍ എന്നെഴുതിയ കമ്മലുകളും കീര്‍ത്തി ധരിച്ചിട്ടുണ്ട്. കീര്‍ത്തി, കൈയിലിട്ട മെഹന്ദിയുമായി പോസ് ചെയ്യുന്നതും അമ്മയും അഭിനേത്രിയുമായ മേനക സുരേഷ് മകളുടെ കൈയില്‍ മെഹന്ദിയിടുന്നതും ചിത്രങ്ങളില്‍ കാണാം. മള്‍ട്ടി കളര്‍ കുര്‍ത്തയും-പൈജാമയുമാണ് ആന്റണി ധരിച്ചിരുന്നത്. ഒപ്പം ഒരു ജാക്കറ്റും ഉണ്ടായിരുന്നു.
ഫോട്ടോയ്ക്ക് താഴെ 'തമിഴ് പൊണ്ണ്' (തമിഴ് പെണ്‍കുട്ടി ) എന്ന് അടിക്കുറിപ്പായി താരം സ്വയം വിശേഷിപ്പിച്ചിട്ടുമുണ്ട്. ഒപ്പം; മറുദാനി ബോളിവുഡ് കിറ്റ്ഷിനെ കണ്ടുമുട്ടുന്നു എന്നും താരം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്.