
നടി കീർത്തി സുരേഷിന്റെയും ബിസിനസുകാരൻ ആന്റണി തട്ടിലിന്റെയും വിവാഹം കഴിഞ്ഞു(Keerthi Suresh Wedding). ഗോവയിൽ വച്ച് അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചിത്രം കീർത്തി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. അച്ഛൻ സുരേഷ് കുമാറിന്റെ മടിയിലിരുന്ന കീർത്തിക്ക് ആന്റണി താലി ചാർത്തി.