

ബോളിവുഡ് താര ദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും ആണ്‍കുഞ്ഞ് പിറന്നു. താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് സന്തോഷം പങ്കുവെച്ചത്. സെപ്റ്റംബര്‍ 15 നാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത കത്രീനയും വിക്കിയും ആരാധകരുമായി പങ്കുവെച്ചത്.
2021 ലായിരുന്നു കത്രീന-വിക്കി വിവാഹം. കത്രീന ഗര്‍ഭിണിയാണെന്ന് നേരത്തേ മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രമാണ് ഇക്കാര്യം താരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ആദ്യ ചിത്രമായ ബാഡ്‌സ് ഓഫ് ബോളിവുഡ് പ്രീമിയര്‍ ഷോയ്ക്ക് വിക്കി തനിച്ചായിരുന്നു എത്തിയത്. കത്രീന എത്താതിരുന്നത് ഗര്‍ഭിണിയായതിനാലാണെന്ന് ആരാധകര്‍ ചോദിച്ചു തുടങ്ങിയതും അന്നു മുതലാണ്.
ഒടുവില്‍ മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രം പങ്കുവെച്ച് താരങ്ങള്‍ വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. "സന്തോഷവും നന്ദിയും നിറഞ്ഞ ഹൃദയങ്ങളോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്രയിലാണ്." എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.