'കരുതൽ' ഓഡിയോ ലോഞ്ച് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ നടന്നു | Karuthal

ഹരിശ്രീ അശോകൻ ഓഡിയോ സി.ഡി, എം.എൽ.എ ഉമാ തോമസിന് കൈമാറി ലോഞ്ചിങ് നിർവ്വഹിച്ചു.
audio launch
Published on

ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കരുതൽ' എന്ന ചിത്രത്തിന്റെ ഗ്രാൻഡ് ഓഡിയോ ലോഞ്ച് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ വച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ നടൻ ഹരിശ്രീ അശോകൻ ഓഡിയോ സി.ഡി എം.എൽ.എ ഉമാ തോമസിന് കൈമാറി ലോഞ്ചിങ് നിർവ്വഹിച്ചു. സംഗീതം സ്വിച്ച് ഓൺ ചെയ്തത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയും മാജിക് ഫ്രെയിംസിന്റെ സ്വന്തം ലിസ്റ്റിൻ സ്റ്റീഫൻ ആണ്. ചടങ്ങിൽ -സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുത്തു.

നായകൻ പ്രശാന്ത് മുരളി, നായിക ഐശ്വര്യ നന്ദൻ എന്നിവരെ കൂടാതെ പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഗത, സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി , വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രമാണ് കരുതൽ. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറകളുടെ ആകുലതകളും അവരുടെ മാനസിക സംഘർഷങ്ങളും അവർ പോയി കഴിയുമ്പോൾ ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ ജീവിത സാഹചര്യങ്ങളും അവരെ അപായപ്പെടുത്താൻ ശ്രമിക്കുന്ന സീരിയൽ കില്ലേഴ്സും അവരുടെ ജീവിതവും ആണ് ഈ സിനിമയുടെ പ്രമേയം. ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന യുവതലമുറകൾക്ക് ഒരു 'കരുതൽ' തന്നെയായിരിക്കും ഈ സിനിമ. ഇന്ത്യ, യുഎസ്എ, അയർലണ്ട് എന്നീ മൂന്ന് രാജ്യങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്‌മിനേഷ് എന്നിവരുടെ വരികൾക്ക് ജോൺസൻ മങ്ങഴ ആണ് ഈണം പകർന്നിരിക്കുന്നത്. പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റർ, ബിന്ദുജ P.B, റാപ്പർ സ്മിസ് എന്നിവരാണ് സിനിമയിലെ 4 ഗാനങ്ങൾ പാടിയിരിക്കുന്നത്. BGM – അനിറ്റ് പി ജോയി , DI – മുഹമ്മദ് റിയാസ്, സോങ് പ്രോഗ്രാമിങ് – റോഷൻ.

ക്രിയേറ്റീവ് പ്രൊഡ്യൂസർ- സ്റ്റീഫൻ ചെട്ടിക്കൻ, എഡിറ്റർ- സന്ദീപ് നന്ദകുമാർ , അസോസിയേറ്റ് ഡയറക്ടർ – സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ – വൈശാഖ് ശോഭന കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സഞ്ജു സൈമൺ മാക്കിൽ, ലൈൻ പ്രൊഡ്യൂസർ – റോബിൻ സ്റ്റീഫൻ, കോ- പ്രൊഡ്യൂസേഴ്സ്- ശാലിൻ ഷീജോ കുര്യൻ പഴേമ്പള്ളിയിൽ, സ്റ്റീഫൻ മലേമുണ്ടക്കൽ, മാത്യു മാപ്ലേട്ട്, ജോ സ്റ്റീഫൻ , ടോമി ജോസഫ് , ചീഫ് കോർഡിനേറ്റർ – ബെയ്ലോൺ അബ്രഹാം, മേക്കപ്പ്- പുനലൂർ രവി, അസോസിയേറ്റ് -അനൂപ് ജേക്കബ്, കോസ്റ്റ്യൂമർ- അൽഫോൻസ് ട്രീസ പയസ്, റെക്കോഡിസ്റ്റ് & സൗണ്ട് ഡിസൈനിങ് – രശാന്ത് ലാൽ മീഡിയ, ഡബ്ബിങ് – ലാൽ മീഡിയ കൊച്ചി , ടൈറ്റിൽ- സൂരജ് സുരൻ, പബ്ലിസിറ്റി ഡിസൈൻ ആർക്രിയേറ്റീവ്സ്, പി ആർ ഓ -എ.എസ് ദിനേശ്, മനു ശിവൻ.

Related Stories

No stories found.
Times Kerala
timeskerala.com