ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്തേക്കും. കേസിലെ ചില നിർണ്ണായക കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വിജയ്‌യെ വീണ്ടും വിളിച്ചുവരുത്തുന്നത്.(Karur tragedy, Vijay to be questioned again by CBI after Pongal)
ഡൽഹിയിൽ ചൊവ്വാഴ്ച ചോദ്യം ചെയ്യൽ തുടരാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പൊങ്കൽ പ്രമാണിച്ച് ഇത് മാറ്റിവെച്ചു. ആഘോഷങ്ങൾ പൂർത്തിയാക്കി ഈ മാസം 19-ന് ഹാജരാകാനാണ് സിബിഐ നൽകിയിരിക്കുന്ന നിർദ്ദേശം.
കഴിഞ്ഞ തിങ്കളാഴ്ച വിജയ്‌യെ സിബിഐ ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും ലഭിച്ച മൊഴികളിലെ വൈരുദ്ധ്യങ്ങളും മറ്റും പരിശോധിച്ച ശേഷമാകും അടുത്ത ഘട്ടം. വിജയ്‌ക്കെതിരെയുള്ള സിബിഐ നടപടി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.