ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഇന്ന് സിബിഐ ആസ്ഥാനത്ത് ഹാജരാകും. ഡൽഹിയിലെ സിബിഐ ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാനാണ് അന്വേഷണ സംഘം നിർദ്ദേശം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.(Karur tragedy, Vijay to appear before CBI today)
റാലി സംഘടിപ്പിക്കുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും സുരക്ഷാ ക്രമീകരണങ്ങളിൽ പിഴവുണ്ടായോ എന്നും സിബിഐ പരിശോധിക്കുന്നു. സമ്മേളനത്തിന് ആവശ്യമായ നിയമപരമായ അനുമതികൾ കൃത്യമായി വാങ്ങിയിരുന്നോ എന്നതിനെക്കുറിച്ച് മുതിർന്ന പാർട്ടി ഭാരവാഹികളിൽ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു.
വൻതോതിലുള്ള ജനപങ്കാളിത്തം പ്രതീക്ഷിച്ചിട്ടും അത് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.