കരൂർ റാലി ദുരന്തം: വിജയ് നാളെ CBIയ്ക്ക് മുന്നിൽ ഹാജരാകും | Karur stampede

പ്രചാരണ വാഹനം കസ്റ്റഡിയിൽ
Karur stampede, Vijay to appear before CBI tomorrow
Updated on

ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ വൻ ദുരന്തത്തിൽ ചോദ്യം ചെയ്യലിനായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നാളെ ഡൽഹിയിലെ സിബിഐ ഓഫീസിലെത്തും. രാവിലെ 11 മണിയോടെ ഹാജരാകാനാണ് സിബിഐ നിർദ്ദേശം നൽകിയിരിക്കുന്നത്.(Karur stampede, Vijay to appear before CBI tomorrow)

റാലിക്കിടെ ഉണ്ടായ മാനദണ്ഡങ്ങളുടെ ലംഘനവും സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകളുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ്‌യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രത്യേക പ്രചാരണ വാഹനം സിബിഐ സംഘം ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

നേരത്തെ പാർട്ടിയുടെ മുതിർന്ന ഭാരവാഹികളിൽ നിന്നും റാലിയുടെ സംഘാടകരിൽ നിന്നും സിബിഐ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിജയ്‌യെ നേരിട്ട് വിളിച്ചുവരുത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com