'കരിക്ക്' ടീം ബിഗ് സ്ക്രീനിലേക്ക് | Karikku

'കരിക്ക് സ്റ്റുഡിയോസ്' എന്ന പേരില്‍ സിനിമകളും വെബ് സീരീസുകളും നിർമ്മിക്കും.
Karikku
Updated on

യൂട്യൂബില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് ചുവടുമാറാന്‍ കരിക്ക് ടീം. സിനിമ നിർമാണത്തിലേക്ക് കടക്കുകയാണെന്ന് കരിക്ക് ടീം അറിയിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 'കരിക്ക് സ്റ്റുഡിയോസ്' എന്ന പേരില്‍ സിനിമ, വെബ് സീരീസ്, ഒടിടി രംഗങ്ങളിലെല്ലാം സജീവമാകാനാണ് തീരുമാനം.

"തിയേറ്ററുകളിലേക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുമായി സിനിമകളും വെബ് സീരീസുകളും നിർമിക്കുന്നതിനായി 'കരിക്ക് സ്റ്റുഡിയോസ്' എന്ന ഇടം ആരംഭിക്കുന്നതായി സന്തോഷപൂർവം അറിയിക്കുന്നു. വർഷങ്ങളായി നിങ്ങൾ ഞങ്ങളോട് കാണിച്ച അവിശ്വസനീയമായ സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഈ സ്വപ്നം സാധ്യമാകുമായിരുന്നില്ല. ചലച്ചിത്രനിർമ്മാണത്തിലേക്ക് നടത്തുന്ന ഈ ആവേശകരമായ കുതിപ്പില്‍, നിങ്ങളുടെ തുടർന്നുള്ള പ്രോത്സാഹനവും അനുഗ്രഹങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു." കരിക്ക് ടീം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആദ്യ അന്നൗണ്‍സ്‌മെന്റ് ഉടന്‍ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com