
ഇന്ത്യൻ ബോക്സോഫീസിൽ കുതിക്കുകയാണ് 'കാന്താര ചാപ്റ്റർ വൺ'. തിയേറ്ററുകളിലെത്തി ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം 500 കോടി കളക്ഷൺ നേടിയതായാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
ഋഷഭ് ഷെട്ടി സംവിധായകനായും നടനായും ബിഗ് സ്‌ക്രീൻ അടക്കിവാഴുന്ന ചിത്രം തെന്നിന്ത്യൻ പ്രേക്ഷകർക്ക് വൻ ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. ചിത്രത്തിന് കേരളത്തിലടക്കം മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും പുതിയ ഉയരങ്ങൾ കീഴടക്കുന്ന ചിത്രം. ഇപ്പോഴിതാ കാന്താരയുടെ തന്നെ കളക്ഷൻ മറികടന്നിരിക്കുകയാണ്. കാന്താരയുടെ കളക്ഷനാണ് വെറും ആറ് ദിവസം കൊണ്ട് കാന്താര ചാപ്റ്റർ 1 മറികടന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ രണ്ടാം തിയതിയാണ് കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ എത്തിയത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആറ് ദിവസത്തെ ചിത്രത്തിന്റെ ആഗോളകളക്ഷൻ 425 കോടി രൂപയാണ്.
കർണാടയ്ക്ക് പുറമെ ഹിന്ദി സംസ്ഥാനങ്ങളിലും ആന്ദ്ര, തെലുങ്കാന സംസ്ഥാനങ്ങൾ, തമിഴ്‌നാട്, കേരളം, വിദേശ വിപണികൾ എന്നിവിടങ്ങളിലും കാന്താര 1 മികച്ച രീതിയിൽ പ്രദർശനം തുടരുകയാണ്. 66.50 കോടി രൂപയാണ് ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ. ഇന്ത്യയിൽ ഗ്രോസ് കളക്ഷൻ 348.50 കോടിയായിരുന്നു. നെറ്റ് കളക്ഷൻ 291 കോടിയുമാണ്. കാന്താര ഒന്നാം ഭാഗം 44 കോടിയായിരുന്നു വിദേശത്തുനിന്നും നേടിയത്.