വൻ പ്രേക്ഷക-നിരൂപക പ്രശംസനേടി 'കാന്ത' രണ്ടാം വാരത്തിലേക്ക് | Kaantha

ഒരേസമയം ഒരു ക്ലാസിക് പീരീഡ് ഡ്രാമയായും ക്ലാസിക് ത്രില്ലർ ആയും ഒരുക്കിയ ചിത്രം വലിയ തീയേറ്റർ അനുഭവമാണ് നൽകുന്നതെന്ന് പ്രേക്ഷകർ.
Kaantha
Published on

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ ചിത്രം 'കാന്ത' വൻ പ്രേക്ഷക-നിരൂപക പ്രശംസനേടി രണ്ടാം വാരത്തിലേക്ക് കടക്കുന്നു. കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. യുവാക്കളും കുടുംബ പ്രേക്ഷകരും നല്ല സിനിമകളെ സ്നേഹിക്കുന്ന സിനിമാ പ്രേമികളും ഒരുപോലെ സ്വീകരിച്ച ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയാണ് മുന്നോട്ടു പോകുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെത്തിച്ചത് വേഫറെർ ഫിലിംസ് ആണ്.

ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടുന്ന ചിത്രത്തിന് ഡൊമസ്റ്റിക് മാർക്കറ്റിലും ഓവർസീസ് മാർക്കറ്റിലും വലിയ പ്രതികരണമാണ് ലഭിക്കുന്നത്. കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മികച്ച വിജയം തുടരുന്ന ചിത്രം, വിദേശ മാർക്കറ്റുകളിലും കൂടുതൽ സ്‌ക്രീനുകളിൽ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്.

ഒരു നടനെന്ന നിലയിൽ ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പ്രേക്ഷകരുടെ മിന്നിലെത്തിച്ച ഈ ചിത്രം, 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയി ചിത്രത്തിൽ ദുൽഖർ നടത്തിയ പ്രകടനത്തിന് എല്ലാ കോണിൽ നിന്നും വലിയ കയ്യടിയാണ് ലഭിക്കുന്നത്.

ദുൽഖറിനെ കൂടാതെ സമുദ്രക്കനി, റാണ ദഗ്ഗുബതി, ഭാഗ്യശ്രീ ബോർസെ എന്നിവർ ചിത്രത്തിൽ കാഴ്ചവച്ച പ്രകടനത്തിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്. രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരേസമയം ഒരു ക്ലാസിക് പീരീഡ് ഡ്രാമ ആയും ക്ലാസിക് ത്രില്ലർ ആയും ഒരുക്കിയ ചിത്രം വലിയ തീയേറ്റർ അനുഭവമാണ് നൽകുന്നതെന്നും പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഒരു പൊൻതൂവലായി ചിത്രം മാറിക്കഴിഞ്ഞു. ദുൽഖറിന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്സ് – ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.

Related Stories

No stories found.
Times Kerala
timeskerala.com