Kantara

'കാന്താര ചാപ്റ്റർ -1' രാഷ്ട്രപതി ഭവനില്‍ പ്രത്യേക പ്രദര്‍ശനം നടത്തി | Kantara Chapter-1

ഇന്നലെയാണ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം രാഷ്ട്രപതി ഭവനിൽ നടന്നത്.
Published on

തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ 1'. വലിയ പ്രതീക്ഷകളോടെയെത്തിയ ചിത്രം ആദ്യ ദിനം തന്നെ മികച്ച പ്രതികരണം നേടി ബോക്സോഫീസില്‍ തരം​ഗം സൃഷ്ടിച്ചിരുന്നു. ഋഷഭിന്റെ സ്വപ്നചിത്രത്തിന് ആദ്യ ഭാഗത്തേക്കാൾ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ, മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുയാണ് കാന്താര.

ചിത്രം രാഷ്ട്രപതി ഭവനിൽ പ്രത്യേക പ്രദര്‍ശനം നടത്തി. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിമാനകരമായ നിമിഷമാണ് ഇത്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ പ്രത്യേക പ്രദർശനം രാഷ്ട്രപതി ഭവനിൽ നടന്നത്.

അതേസമയം, ആഗോളതലത്തിൽ 300 കോടിയിലേക്ക് അടുക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതോടെ മുൻകാല റെക്കോർഡുകൾ ഭേദിച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ കന്നഡ ചിത്രമായി കാന്താര മാറി. കൂടാതെ ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെയും കാന്താര മറികടന്നു.

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 125 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിട്ടുളളത്. കന്നഡ, ഹിന്ദി, തെലുഗു, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആഗോള റിലീസായി കാന്താര ചാപ്റ്റർ 1 എത്തിയത്.

Times Kerala
timeskerala.com