കാന്താര 2 സിനിമ കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്. ചിത്രത്തിന് വിലക്കേർപ്പെടുത്തി. പ്രതിഷേധിക്കുന്നത് കൂടുതൽ വിഹിതം ആവശ്യപ്പെട്ട് കൊണ്ടാണ്. (Kantara 2 Movie banned in Kerala)
വിതരണക്കാർ കളക്ഷന്റെ 55 ശതമാനം ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാൽ, ഇത് പറ്റില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു.
ഒക്ടോബർ രണ്ടിനാണ് ചിത്രം ലോകവ്യാപകമായി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രത്തിൻ്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.