കണ്ണപ്പ ഒടിടിയിലേക്ക്, സെപ്റ്റംബർ 4 ന് ആമസോൺ പ്രൈമിലൂടെ സിനിമ സ്ട്രീമിങ് ആരംഭിക്കും | Kannappa

200 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും 43.95 കോടിയാണ് നേടിയത്
Kannappa
Published on

വിഷ്ണു മഞ്ജു നായകനായെത്തിയ ബിഗ് ബഡ്‌ജറ്റ്‌ സിനിമയാണ് കണ്ണപ്പ. ചിത്രത്തിൽ ഇതിഹാസ കഥാപാത്രമായ കിരാതയായി മോഹൻലാലും രുദ്രയായി പ്രഭാസും ശിവനായി അക്ഷയ് കുമാറുമാണ് വേഷമിട്ടിരുന്നത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സെപ്റ്റംബർ 4 ന് ആമസോൺ പ്രൈമിലൂടെ സിനിമ സ്ട്രീമിങ് ആരംഭിക്കും. വീഡിയോ പങ്കുവെച്ചാണ് ഇക്കാര്യം അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

200 കോടി ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസായത്. എന്നാൽ, ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 43.95 കോടിയാണ്.

മോഹൻ ബാബു, ശരത്കുമാർ, കാജൽ അഗർവാൾ, മധുബാല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിങ്ങിൻറെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'കണ്ണപ്പ'.

Related Stories

No stories found.
Times Kerala
timeskerala.com