
ചെന്നൈ : കന്നഡ നടന്‍ രാകേഷ് പൂജാരി (33) കുഴഞ്ഞു വീണു മരിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. ഉഡുപ്പിയില്‍ സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉഡുപ്പിയിലെ മിയാറില്‍ സുഹൃത്തിന്റെ മെഹന്ദിക്കിടെ മറ്റ് സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കുകായിരുന്നു. ഇതിനിടെ കുഴഞ്ഞുവീണ രാകേഷ് പൂജാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.അസ്വാഭാവികമരണത്തിന് കര്‍കാല ടൗണ്‍ പോലീസ് കേസെടുത്തു.
കാന്താര ചാപ്റ്റർ വണ്ണിൽ (കാന്താര 2) രാകേഷ് പൂജാരി ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. കോമഡി ഖിലാഡിഗാലു സീസണ്‍ 3 യില്‍ വിജയിയായതോടെയാണ് രാകേഷ് പൂജാരി പ്രശസ്തനായത്.