
ലണ്ടൻ : മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയും നായികമാരായെത്തിയ "ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്", 'ബ്രിട്ടീഷ് അക്കാഡമി ഒഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സി' (ബാഫ്‌റ്റ) നോമിനേഷനിൽ ഇടം നേടി(Kani Kusruti). പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രമാണ് "ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്".
മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്ര വിഭാഗത്തിലെ നോമിനേഷനിലാണ് ചിത്രം ഇടം പിടിച്ചിരിക്കുന്നത്. ഫെബ്രുവരി 16 നാണ് വിജയികളെ പ്രഖ്യാപിക്കുക. മുംബൈയിൽ ജോലിക്കെത്തുന്ന മലയാളി നഴ്സുമാരുടെ കഥ പറയുന്ന ചിത്രം അവരുടെ സ്വകാര്യ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും മാറ്റങ്ങളും ചർച്ച ചെയ്യപ്പെടുന്നു. ഹിന്ദി മലയാളം ഭാഷകളിൽ അവതരിപ്പിച്ച ചിത്രം അന്താരാഷ്ട്ര തലത്തിൽ മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.