നാടകകൃത്തും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ കനവ് ബേബി അന്തരിച്ചു

നാടകകൃത്തും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ കനവ് ബേബി അന്തരിച്ചു
Published on

കല്‍പ്പറ്റ: കെ ജെ ബേബി (കനവ് ബേബി) അന്തരിച്ചു. എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായിരുന്നു. അന്ത്യം എഴുപതാം വയസ്സിലായിരുന്നു.

അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത് വയനാട് ചീങ്ങോട്ടെ നടവയല്‍ വീടിന് സമീപത്താണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം നേടിയ എഴുത്തുകാരനാണ്.

അദ്ദേഹം ജനിച്ചത് 1954 ഫെബ്രുവരി 27ന് കണ്ണൂർ ജില്ലയിലെ മാവിലായിയിൽ ആണ്. 1973-ലാണ് കുടുംബം വയനാട്ടിൽ കുടിയേറിപ്പാർക്കുന്നത്. 1994 ൽ അദ്ദേഹം നടവയലിൽ ചിങ്ങോട് ആദിവാസി കുട്ടികൾക്കായി കനവ് എന്ന ബദൽ വിദ്യാകേന്ദ്രം തുടങ്ങുകയും, വയനാട്ടിലെ ആദിവാസി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതോടൊപ്പം അവരെ സ്വയം പര്യാപ്തരാക്കാൻ ശ്രമിക്കുകയും ചെയ്തു.

ബേബിയുടെ കൃതികളാണ് നാടുഗദ്ദിക, മാവേലി മൻറം, ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ എന്നിവ. ഇതിൽ മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും, മുട്ടത്തുവർക്കി അവാർഡും ലഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com