മാർഷ്യൽ ആർട്സുമായി കല്യാണി! വേഫെറർ ഫിലിംസിൻ്റെ ഏഴാം ചിത്രത്തിൽ നായികയായി കല്യാണി പ്രിയദർശൻ | Kalyani with martial arts

ചിത്രത്തിൽ കല്യാണിയും നസ്‌ലനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്
Kalyani
Published on

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരമായെത്തുന്ന കല്യാണി പ്രിയദർശൻ. ഈ ചിത്രത്തിൽ കല്യാണിയും നസ്‌ലനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com