‘ലോക’ ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്റെ അടുത്ത പടം; പുതിയ സിനിമയ്ക്ക് ചെന്നൈയില്‍ തുടക്കം | Kalyani Priyadarshan

പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ പരമ്പരാഗത പൂജ ചടങ്ങുകളോടെ ആരംഭിച്ചു.
Kalyani Priyadarshan
Published on

കല്യാണി പ്രിയദര്‍ശനെ കേന്ദ്ര കഥാപാത്രമാക്കി പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് ബാനറില്‍ എസ്.ആര്‍. പ്രകാശ് ബാബു, എസ്.ആര്‍. പ്രഭു, പി. ഗോപിനാഥ്, തങ്ക പ്രഭാകരന്‍ ആര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ പരമ്പരാഗത പൂജ ചടങ്ങുകളോടെ ആരംഭിച്ചു. പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ്സിന്റെ ഏഴാമത് സംരംഭമാണിത്.

നിരൂപക പ്രശംസ പിടിച്ചുപറ്റിയതും മികച്ച കളക്ഷന്‍ റെക്കോര്‍ഡുകള്‍ കുറിച്ച ചിത്രങ്ങളുമായ മായ, മാനഗരം, മോണ്‍സ്റ്റര്‍, താനക്കാരന്‍, ഇരുഗപത്രു, ബ്ലാക്ക് എന്നീചിത്രങ്ങള്‍ക്ക് ശേഷം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് അവരുടെ ഏറ്റവും പുതിയ നിര്‍മ്മാണം ഔദ്യോഗികമായി ആരംഭിച്ചു. വ്യത്യസ്തമായ ആഖ്യാനശൈലിയിലൂടെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ സമ്മാനിക്കുന്നതിൽ മുന്നില്‍ നില്‍ക്കുന്ന പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസിന്റെ കല്യാണി പ്രിയദര്‍ശനുമായുള്ള കൂട്ടുകെട്ട് ഇതിനകം തന്നെ വലിയ പ്രതീക്ഷകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

മുന്നൂറു കോടി കളക്ഷന്‍ നേടി ഇൻഡസ്ട്രി ഹിറ്റടിച്ച ലോക ചാപ്റ്റര്‍ 1 ചന്ദ്രയ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കല്യാണിയെ കൂടാതെ നാന്‍ മഹാന്‍ അല്ല ഫെയിം ദേവദര്‍ശിനി, വിനോദ് കിഷന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നവാഗത സംവിധായകന്‍ തിറവിയം എസ്.എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രവീണ്‍ ഭാസ്‌കറും ശ്രീ കുമാറും ചേര്‍ന്നാണ്.

ജസ്റ്റിന്‍ പ്രഭാകരന്‍ : സംഗീതം, ഛായാഗ്രഹണം: ഗോകുല്‍ ബെനോയ്, എഡിറ്റര്‍:ആരല്‍ ആര്‍. തങ്കം, പ്രൊഡക്ഷന്‍ ഡിസൈനര്‍: മായ പാണ്ടി, വസ്ത്രാലങ്കാരം: ഇനാസ് ഫര്‍ഹാൻ, ഷേര്‍ അലി, പിആര്‍ഒ : പ്രതീഷ് ശേഖര്‍.

Related Stories

No stories found.
Times Kerala
timeskerala.com