കൊച്ചി: മലയാളികളുടെ പ്രിയനടി ബിന്ദു പണിക്കരുടെ മകൾ കല്യാണി സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റത്തിനൊരുങ്ങവെ കുടുംബത്തെക്കുറിച്ച് പങ്കുവെച്ച വിശേഷങ്ങൾ വൈറലാകുന്നു (Kalyani Bindu Panicker Interview). സോഷ്യൽ മീഡിയ റീലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ കല്യാണി, സായ് കുമാറിനെയും ബിന്ദു പണിക്കരെയും കുറിച്ച് വാചാലയായി.
സായ് കുമാറുമായുള്ള തന്റെ അടുത്ത ബന്ധത്തെക്കുറിച്ച് കല്യാണി മനസുതുറന്നു.”സായിച്ഛൻ യഥാർത്ഥ ജീവിതത്തിലും ‘മൈ ബോസ്’ എന്ന സിനിമയിലെ കഥാപാത്രത്തെപ്പോലെയാണ്. അച്ഛൻ കടുപ്പക്കാരനായിരിക്കുമെന്ന് പലരും കരുതും, പക്ഷേ പുള്ളി വളരെ ചില്ലാണ്. തമാശകൾ പറയും.”അച്ഛനും അമ്മയ്ക്കും റീലുകൾ ചെയ്യാൻ വലിയ താല്പര്യമാണെന്നും കുട്ടികളെപ്പോലെയാണ് അവർ സെറ്റിൽ പെരുമാറുന്നതെന്നും കല്യാണി പറഞ്ഞു.
ബിന്ദു പണിക്കരുടെ പഴയകാല കഥാപാത്രങ്ങളും പുതിയ പ്രകടനങ്ങളും കല്യാണി താരതമ്യം ചെയ്തു.പഴയ സിനിമകളിലെ മോഡുലേഷൻ ഇപ്പോൾ ചെയ്യാൻ കഴിയുന്നില്ലെന്ന് അമ്മ തന്നെ പറയാറുണ്ട്. പ്രായം കൂടിയതോടെ ശബ്ദത്തിലടക്കം മാറ്റങ്ങൾ വന്നതായി അമ്മ തന്നെ സമ്മതിക്കുന്നു.
അമ്മ ചെയ്തതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം ‘റോഷാക്കി’ലെ സുശീലയാണെന്ന് കല്യാണി പറഞ്ഞു. ആ കഥാപാത്രത്തിന്റെ ആഴം തന്നെ അത്ഭുതപ്പെടുത്തിയെന്നും അമ്മയുടെ മകളായതിൽ അഭിമാനിക്കുന്നുവെന്നും താരം കൂട്ടിചേർത്തു.
കല്യാണി നായികയായി എത്തുന്ന ‘മധുവിധു’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഷറഫുദ്ദീൻ ആണ് ചിത്രത്തിലെ നായകൻ. അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് എത്തുന്ന കല്യാണിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
Story Summary:
Kalyani, daughter of veteran actress Bindu Panicker, shared her thoughts about her family in a recent interview. She mentioned that Sai Kumar is very cool and fun-loving in real life, unlike his strict screen personas. Kalyani also expressed her deep admiration for her mother’s performance in the movie ‘Rorschach’. Kalyani is making her acting debut with the upcoming movie ‘Madhuvidhu’, starring alongside Sharafudheen.

