
ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം സിനിമയുടെ പൂജ ചടങ്ങ് നടന്നു. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ നായികാ നായകന്മാരാകുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം അരുൺ ഡൊമിനിക് നിർവഹിക്കുന്നു.
എല്ലാ പുതിയ ആരംഭവും പോലെ ഈ ചിത്രവും വളരെ സ്പെഷ്യൽ ആണെന്നും, ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആവേശകരമായ ഒരു സിനിമയുടെ നിർമാണമാണ് തങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും ദുൽഖർ സൽമാൻ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഒപ്പം ഉണ്ടാകണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.