മമ്മൂട്ടിയുടെ 'കളങ്കാവല്‍' 100 കോടി ക്ലബിലേക്ക് ; 7 ദിവസം കൊണ്ടു ചിത്രം നേടിയത് 62.50 കോടി രൂപ | Kalankaval

അടുത്ത വാരാന്ത്യത്തോടെ ചിത്രം 100 കോടി ക്ലബില്‍ എത്തുമെന്നാണ് പ്രതീക്ഷ.
Kalankaval
Updated on

മമ്മൂട്ടിയുടെ 'കളങ്കാവല്‍' ബോക്‌സ്ഓഫീസിൽ വൻ കളക്ഷൻ നേടി മുന്നേറ്റം തുടരുന്നു. മലയാളം ആക്ഷന്‍ ത്രില്ലര്‍ ആഗോളതലത്തില്‍ ആദ്യ ആഴ്ച നേടിയത് 62.50 കോടി രൂപ. നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ ആദ്യവാരം തന്നെ വന്‍ കളക്ഷന്‍ സ്വന്തമാക്കി. 31.50 കോടി രൂപ ഇന്ത്യയില്‍നിന്നാണ് ലഭിച്ചത്. കേരളത്തില്‍നിന്നു കരസ്ഥമാക്കയിത് 26.25 കോടി രൂപ. അടുത്ത വാരാന്ത്യത്തോടെ ചിത്രം 100 കോടി ക്ലബില്‍ എത്തുമെന്നാണ് പ്രതീക്ഷ.

മമ്മൂട്ടി ചിത്രം വിദേശ വിപണികളിലും സൂപ്പര്‍ഹിറ്റ് ആയി തുടരുന്നു. മിഡില്‍ ഈസ്റ്റിലും കളങ്കാവല്‍ മികച്ച പ്രകടനമാണ് നടത്തിയത്. കളങ്കവാലിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ ഓരോ ദിവസവും തിരിച്ചുള്ള കണക്കുകള്‍:

1 - 15.60 കോടി രൂപ.

2 - 15.40 കോടി രൂപ.

3 - 13.00 കോടി രൂപ.

4 - 5.65 കോടി രൂപ.

5 - 5.10 കോടി രൂപ.

6 - 3.75 കോടി രൂപ.

7 - 4.00 കോടി രൂപ.

ആകെ 62.50 കോടി രൂപ.

ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ ഏരിയ തിരിച്ചുള്ള കണക്കുകള്‍:

കേരളം - 26.25 കോടി രൂപ

ഇന്ത്യയിലെ റിലീസ് കേന്ദ്രങ്ങള്‍ - 5.25 കോടി രൂപ

ഇന്ത്യയിലെ ആക കളക്ഷന്‍ - 31.50 കോടി രൂപ

ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയ കളങ്കാവല്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മമ്മൂട്ടിയുടെ ഏറ്റവും വേഗമേറിയ ചിത്രമായി മാറി. പുതിയ റിലീസുകള്‍ ഉണ്ടെങ്കിലും രണ്ടാം വാരാന്ത്യത്തിലും ചിത്രം മികച്ച കളക്ഷന്‍ ലക്ഷ്യമിടുന്നുണ്ട്.

മമ്മൂട്ടിയെ കൂടാതെ വിനായകന്‍, ജിബിന്‍ ഗോപിനാഥ്, ഗായത്രി അരുണ്‍, രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com