'കളങ്കാവല്‍' ആദ്യദിനം നേടിയത് 4.75 കോടി; വില്ലനെയും നായകനെയും നെഞ്ചോടു ചേര്‍ത്ത് പ്രേക്ഷകരും ആരാധകരും | Kalankaval

മമ്മൂട്ടിയുടെ ബസൂക്ക എന്ന ചിത്രത്തിന്റെ ആദ്യദിവസത്തെ കളക്ഷനായ 3.2 കോടി രൂപയെ മറികടന്നിരിക്കുകയാണ് കളങ്കാവല്‍.
Kalankaval
Updated on

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം 'കളങ്കാവല്‍' റെക്കോര്‍ഡ് കളക്ഷനിലേക്ക്. ആദ്യദിനം ബോക്‌സ്ഓഫീസില്‍നിന്ന് നേടിയത് 4.75 കോടി രൂപ. ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തിലൊരുങ്ങിയ കളങ്കാവല്‍ ഞായറാഴ്ചത്തെ കളക്ഷനോടെ 20 കോടിയോളം ആകുമെന്നാണ് റിപ്പോര്‍ട്ട്.

സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം, ചിത്രം ആദ്യദിനം 4.75 കോടി രൂപ നേടി. ആദ്യ ഷോ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മെട്രോ നഗരങ്ങളില്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ടായി. മമ്മൂട്ടിയുടെ ബസൂക്ക എന്ന ചിത്രത്തിന്റെ ആദ്യദിവസത്തെ കളക്ഷനായ 3.2 കോടി രൂപയെ മറികടന്നിരിക്കുകയാണ് കളങ്കാവല്‍. രണ്ടായിരമാണ്ടിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സംഭവിച്ച ഒരു പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട സാമുദായിക പിരിമുറുക്കത്തിന്റെ കഥയാണ് മെഗാസ്റ്റാര്‍ ചിത്രം പറയുന്നത്. തുടര്‍ന്ന്, അതൊരു സൈക്കോ സീരിയല്‍ കില്ലറുടെ ഇരുണ്ടലോകം വെളിപ്പെടുത്തുന്നു.

സ്റ്റാന്‍ലി ദാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എസ്‌ഐ ജയകൃഷ്ണനായി വിനായകനും എത്തുന്നു. രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

Related Stories

No stories found.
Times Kerala
timeskerala.com