മമ്മൂട്ടി നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവലിന്റെ പ്രധാന അപ്ഡേറ്റ് വരുന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്യും. സിനിമയെ കുറിച്ചുള്ള ഏകദേശ ഐഡിയ ഒരുപക്ഷേ പാട്ടിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ. നവംബർ 27ന് ചിത്രം തീയറ്ററുകളിൽ എത്തും. (kalamkaval)
നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകനും പ്രധാന വേഷത്തിൽ എത്തുന്നു. കളങ്കാവലിന്റെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ആർ.എഫ്.ടി ഫിലിംസ് ആണ്. ജി.സി.സി ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ് ആണ് കളങ്കാവലിന് വേണ്ടി ഹംസിനി എന്റർടെയിൻമെൻ്റുമായി സഹകരിച്ചു കൊണ്ട് ആർ.എഫ്.ടി ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ദുല്‍ഖറിന്റെ വേഫറർ ഫിലിംസ് തന്നെയാണ് ലോക നിർമ്മിച്ചിരിക്കുന്നത്. ജിഷ്‍ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്. ദുൽഖർ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.