Kalabhavan Navas : കലാഭവൻ നവാസിൻ്റെ വിയോഗം : പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ഭൗതിക ശരീരം വീട്ടിൽ എത്തിച്ചു, മരണ കാരണം ഹൃദയാഘാതം, സംസ്ക്കാരം വൈകുന്നേരം 5.30ഓടെ

വൈകീട്ട് അഞ്ചരയ്ക്ക് ശേഷം ആലുവ ടൗൺ ജുമാമസ്ജിദിലാണ് ഖബറടക്കം നടക്കുന്നത്
Kalabhavan Navas : കലാഭവൻ നവാസിൻ്റെ വിയോഗം : പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ഭൗതിക ശരീരം വീട്ടിൽ എത്തിച്ചു, മരണ കാരണം ഹൃദയാഘാതം, സംസ്ക്കാരം വൈകുന്നേരം 5.30ഓടെ
Published on

കൊച്ചി : കലാഭവൻ നവാസിൻ്റെ വിയോഗത്തിൽ ആകെ ഞെട്ടലിലാണ് നാടും, നാട്ടുകാരും, സിനിമാലോകവും. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ഭൗതിക ശരീരം ആലുവയിലുള്ള വീട്ടിൽ എത്തിച്ചു. വൈകീട്ട് അഞ്ചരയ്ക്ക് ശേഷം ആലുവ ടൗൺ ജുമാമസ്ജിദിലാണ് ഖബറടക്കം നടക്കുന്നത്. (Kalabhavan Navas passes away)

മരണ കാരണം ഹൃദയാഘാതം ആണ്. ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിലാണ് ഇന്നലെ രാത്രി 8.40ഓടെ നടനെ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

എട്ടര കഴിഞ്ഞിട്ടും കാണാതായതോടെയാണ് മുറി തുറന്ന് നോക്കിയത്. കുളിക്കാനുള്ള ഒരുക്കത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായതെന്നാണ് കരുതുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com