
നടൻ കലാഭവൻ നവാസിന് സിനിമ സെറ്റിൽ വെച്ച് ദേഹാസ്വസ്ഥ്യം ഉണ്ടായിട്ടില്ലെന്ന് ‘പ്രകമ്പനം’ സിനിമയുടെ പ്രൊഡക്ഷൻ ടീം അംഗങ്ങൾ. സെറ്റിൽവെച്ച് നെഞ്ചുവേദന ഉണ്ടായിട്ടും ഷൂട്ട് മുടങ്ങാതിരിക്കാൻ, അത് വകവെക്കാതെ നവാസ് അഭിനയം തുടരുകയായിരുന്നെന്ന് നടൻ വിനോദ് കോവൂർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.
പശ്ചാത്തലത്തിലാണ് ‘പ്രകമ്പനം’ ടീമിന്റെ പ്രതികരണം. വെള്ളിയാഴ്ച വൈകിട്ട് ആറുമണി വരെ സെറ്റിൽ സജീവമായിരുന്ന നവാസ് വീട്ടിൽ പോകാനായാണ് ഹോട്ടൽ റൂമിലേക്ക് മടങ്ങിയത്. അതുവരെ ഒരുതരത്തിലുള്ള പ്രശ്നങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും പ്രൊഡക്ഷൻ ടീമിലെ ശശി പൊതുവാൾ പറഞ്ഞു.
ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ നവാസിനെ ആശുപത്രിയിൽ എത്തിച്ചത് താൻ ഉൾപ്പെടെയുള്ള പ്രൊഡക്ഷൻ ടീം അംഗങ്ങളാണെന്നും ശശി പൊതുവാൾ കൂട്ടിച്ചേർത്തു.