Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeEntertainment"നന്നാവാൻ നോക്കിയപ്പോൾ പനിയായി"; ആശുപത്രി കിടക്കയിൽ നിന്നും സ്വയം ട്രോളി നടി...

“നന്നാവാൻ നോക്കിയപ്പോൾ പനിയായി”; ആശുപത്രി കിടക്കയിൽ നിന്നും സ്വയം ട്രോളി നടി ജ്യോതി കൃഷ്ണ | Jyothi Krishna Weight Loss

🎙️ Latest Podcast

ദുബായ്: ശരീരഭാരം വർധിച്ചതിനെത്തുടർന്ന് താൻ നേരിടുന്ന മാനസിക വിഷമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെ നടി ജ്യോതി കൃഷ്ണ ആശുപത്രിയിലായി (Jyothi Krishna Weight Loss). വണ്ണം കുറച്ച് പഴയ രൂപത്തിലേക്ക് തിരിച്ചെത്താൻ കഠിനമായ വർക്കൗട്ടുകൾ ആരംഭിക്കാനിരിക്കെയാണ് താരത്തിന് പനി ബാധിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വീഡിയോ നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

“പവനായിക്ക് അങ്ങനെ പനിയായി ഗയ്സ്… ഒരു മനുഷ്യനെ ഒരു തരത്തിലും നന്നാവാൻ സമ്മതിക്കില്ല” എന്ന രസകരമായ കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. സലിം കുമാറിന്റെ പ്രശസ്തമായ “എന്തൊക്കെ മേളമായിരുന്നു” എന്ന ഡയലോഗ് പശ്ചാത്തലമാക്കി ഒരു ട്രോൾ വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

 

View this post on Instagram

 

A post shared by Jyothikrishna (@jyothikrishnaa)

തന്റെ ശരീരഭാരം 81 കിലോ ആയെന്നും ഇത് തന്റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചുവെന്നും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

വണ്ണം കുറയ്ക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ താരം അസുഖം ബാധിച്ച് ആശുപത്രിയിലായതിൽ നിരവധി ആരാധകരാണ് ആശ്വാസവാക്കുകളുമായി എത്തുന്നത്. “തിരിച്ചുവരവ് ഇതിലും ഗംഭീരമായിരിക്കും” എന്നാണ് ആരാധകർ താരത്തിന് നൽകുന്ന ഉറപ്പ്.

 

View this post on Instagram

 

A post shared by Jyothikrishna (@jyothikrishnaa)


‘ലൈഫ് ഓഫ് ജോസൂട്ടി’, ‘പാതിരാമണൽ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരം ഇപ്പോൾ വിവാഹശേഷം ദുബായിലാണ് താമസം.

News Summary: Malayalam actress Jyothi Krishna, who recently opened up about her weight gain affecting her confidence, has shared a humorous update from a hospital. Just as she was about to begin her weight loss journey to reduce her current weight of 81 kg, she was sidelined by a fever. Posting a self-trolling video using a popular Salim Kumar comedy dialogue, she joked about her struggle to “become a better person.” Fans have flooded her social media with supportive messages, wishing her a speedy recovery and a strong comeback.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.