'അതിജീവിതയ്ക്ക് നീതി ലഭിക്കണം, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം': ടൊവിനോ തോമസ് | Vote

അദ്ദേഹം വോട്ട് രേഖപ്പെടുത്തി
'അതിജീവിതയ്ക്ക് നീതി ലഭിക്കണം, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം': ടൊവിനോ തോമസ് | Vote
Updated on

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. അതിജീവിതയ്ക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടൊവിനോ.(Justice should be given to the survivor, criminals should be punished, Tovino Thomas casts vote)

"ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്ന കാര്യങ്ങളോ ഒന്നും എനിക്ക് അറിയില്ല. ഇപ്പോഴത്തെ കോടതി വിധിയിൽ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി ഞാനും കാത്തിരിക്കുകയാണ്," ടൊവിനോ തോമസ് പറഞ്ഞു.

അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട നഗരസഭ 22-ാം വാർഡിലെ വോട്ടറായ ടൊവിനോ തോമസ്, കുടുംബസമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com