
കൊരട്ടല ശിവ സംവിധാനം ചെയ്ത് ജൂനിയർ എൻടിആർ നായകനായി എത്തുന്ന ചിത്രമാണ് 'ദേവര പാര്‍ട്ട് 1'. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ അപ്‌ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. നാളെ വൈകീട്ട് 5 മണിക്ക് സിനിമയുടെ ട്രെയ്‌ലർ പുറത്തുവിടും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുക. ആദ്യ ഭാഗം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിലെത്തും. ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാൺ റാമാണ്.
ജാൻവി കപൂർ ആണ് ദേവരയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് സിനിമ കൂടിയാണ് 'ദേവര'. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയുന്നത്. ഭൈര എന്ന സെയ്‌ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.