തിയേറ്ററുകളിൽ ആവേശമാകാൻ ജൂനിയർ എൻടിആറിൻ്റെ ‘ദേവര’ 27ന് റിലീസ് ചെയ്യും; ടിക്കറ്റ് ബുക്കിങ് തുടങ്ങി

തിയേറ്ററുകളിൽ ആവേശമാകാൻ ജൂനിയർ എൻടിആറിൻ്റെ ‘ദേവര’ 27ന് റിലീസ് ചെയ്യും; ടിക്കറ്റ് ബുക്കിങ് തുടങ്ങി
Published on

വൻ വിജയം സ്വന്തമാക്കിയ 'ജനതാ ഗ്യാരേജി'ന് ശേഷം കൊരട്ടല ശിവ, ജൂനിയർ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ് ചിത്രം 'ദേവര'യുടെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ഈ മാസം 27നാണ് ചിത്രത്തിന്റെ തിയേറ്റർ റിലീസ്. എന്‍ടിആര്‍ ഫാന്‍സിനെയും സാധാരണ പ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്താനുള്ള ചേരുവകൾ എല്ലാമുള്ള ഈ ബ്രഹ്മാണ്ഡ സിനിമ ബിഗ് ബജറ്റില്‍ രണ്ടു ഭാഗങ്ങളിലായാണ് ഒരുങ്ങുന്നത്. അതിൽ ഒന്നാം ഭാഗമാണ് ഇപ്പോള്‍ തിയേറ്ററുകളിൽ എത്തുന്നത്. 'ദേവര'യുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖർ സൽമാന്‍റെ വിതരണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ്.

ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'ദേവര'. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com