
ഹിറ്റുകൾക്ക് പിറകെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയിൽ ഒതുക്കിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ , കൊരട്ടാല ശിവ-എൻടിആർ ചിത്രം 'ദേവര'യിലെ 'ദാവൂദി' ഗാനം പുറത്തിറങ്ങി. മങ്കൊമ്പ് ഗോപാലകൃഷ്ണൻ വരികൾ ഒരുക്കിയ ഗാനം നകാഷ് അസീസ്, രമ്യ ബെഹറ എന്നിവർ ചേർന്നാണ് ആലപിച്ചത്. ഈ പാട്ടിപ്പോൾ സെൻസേഷണൽ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.
ദാവൂദി ഉൾപ്പെടെ ദേവരയിലെ മൂന്ന് പാട്ടുകളാണ് ഇതിനകം പുറത്തുവന്നിരിക്കുന്നത്. ആദ്യഗാനം 'ഫിയർ സോങ്ങ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സമൂഹ മാധ്യങ്ങളിൽ വൈറലായിരുന്നു. രണ്ട് ഭാഗങ്ങളായ് ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിലെത്തും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാൺ റാം.