
കൊച്ചി: വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തീയതി പുറത്തുവിട്ടു. സംവിധായകന് പ്രവീണ്‍ നാരായണനാണ് റിലീസ് തീയതി പുറത്തുവിട്ടത്.ജൂലൈ 17ന് ചിത്രം തിയറ്ററുകളിലെത്തും.
എട്ട് മാറ്റങ്ങളോടെയാണ് ചിത്രം പുറത്തുവരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ ഒന്നിച്ച് റിലീസ് ചെയ്യും. സിനിമയ്ക്ക് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ജെ ഫനീന്ദ്ര കുമാർ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.വിവാദങ്ങള്‍ക്കും ഏറെ അനിശ്ചിതത്വത്തിനും പിന്നാലെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്.
ജൂൺ മാസം 27ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന് ജൂൺ 21ന് സെൻസർ ബോർഡ് പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു. ജാനകി എന്ന പേര് മാറ്റി ജാനകി വി എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക. റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെൻസർബോർഡ് അംഗീകരിച്ചത്.