
കൊച്ചി : ജെ എസ് കെ സിനിമാ വിവാദത്തിൽ പ്രദർശനാനുമതി നിഷേധിച്ചു കൊണ്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി തീർപ്പാക്കും. ജസ്റ്റിസ് എൻ നഗരേഷ് പരിഗണിക്കുന്നത് നിർമ്മാതാക്കളായ കോസ്മോസ് എൻറർടെയ്ൻമെന്റ്‌സ് നൽകിയ ഹർജിയാണ്. (JSK Movie row in HC)
സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയ കാര്യം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ ഹൈക്കോടതിയെ അറിയിക്കും. നാളെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം.