War 2

ജൂനിയർ എന്‍ടിആറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'വാർ 2' ഒടിടിയിലേക്ക് | War 2

ഹൃത്വിക് റോഷന്‍ നായകനായെത്തിയ ചിത്രം 400 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്
Published on

ജൂനിയർ എന്‍ടിആറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'വാർ 2' ഒടിടിയിലേക്ക്. ഹൃത്വിക് റോഷന്‍ നായകനായെത്തിയ ചിത്രം അയാന്‍ മുഖർജിയാണ് സംവിധാനം ചെയ്തത്. 400 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം 364 കോടിയാണ് ആഗോള ബോക്സ്ഓഫീസില്‍ നേടിയത്.

ആഗസ്റ്റ് 14ന്, സ്വാതന്ത്ര്യ ദിന വാരത്തിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഇന്ത്യയില്‍ നിന്ന് 236.55 കോടി രൂപയും ആഗോള തലത്തില്‍ 364.35 കോടി രൂപയും സ്വന്തമാക്കി 'വാർ 2 ' ഈ വർഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ ഹിന്ദി ചത്രമായി മാറി.

'വാർ 2' ന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകള്‍. ഒക്ടോബർ ഒന്‍പതിന് ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ചിത്രം ലഭ്യമാകും. എന്നാല്‍ നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി തീയതി സ്ഥിരീകരിച്ചിട്ടില്ല.

Times Kerala
timeskerala.com