'പണി 2' ന്‍റെ പേര് പ്രഖ്യാപിച്ച് ജോജു ജോർജ്ജ്; 'ഡീലക്സ്' എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ | Deluxe

'പണി'യുമായി പുതിയ ചിത്രത്തിന് ബന്ധമില്ലെന്ന് ജോജു പറഞ്ഞു
Joju
Published on

നടൻ ജോജു ജോർജ്ജിന്റെ സംവിധാന അരങ്ങേറ്റ സിനിമയായിരുന്നു 'പണി' എന്ന ചിത്രം. 2024 ഒക്ടോബറിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് ജോജു ജോര്‍ജ് അന്നേ അറിയിച്ചിരുന്നു. ഡിസംബര്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കും.

ഇപ്പോഴിതാ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് ജോജു. ഡീലക്സ് എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. ഉര്‍വശിയുടെ നായകനായി എത്തുന്ന ആശ എന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ജോജു പണി 2 ന്‍റെ യഥാര്‍ഥ ടൈറ്റില്‍ പ്രഖ്യാപിച്ചത്.

പണിയുമായി പുതിയ ചിത്രത്തിന് ബന്ധമില്ലെന്നും വേറെ തന്നെ സിനിമയാണെന്നും ജോജു പ്രതികരിച്ചു. നായക കഥാപാത്രത്തിന്‍റെ പേര് ഡീലക്സ് ബെന്നി എന്നായതുകൊണ്ട് പടത്തിന് ഡീലക്സ് എന്ന് പേരിട്ടതാണെന്നും ജോജു ജോര്‍ജ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com