
സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ 'ഹൃദയപൂർവ്വം' പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ചിത്രം തിയേറ്ററുകളിലും മികച്ച പ്രതികരണമാണ് കാഴ്ചവെയ്ക്കുന്നത്. ആഗസ്റ്റ് 28-ന് തിയേറ്ററിലെത്തിയ ചിത്രത്തിൻ്റെ ഒടിടി സംബന്ധിച്ചും റിപ്പോർട്ടുകളെത്തിയിട്ടുണ്ട്. ജിയോഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്ററിൽ പ്രദർശനം പൂർത്തിയാക്കിയ ശേഷമായിരിക്കും ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.
നിലവിലെ നിയമപ്രകാരം 45 മുതൽ 90 ദിവസം വരെയാണ് ഒരു ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കുന്നത്. ഇതിന് ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത്. ചിത്രത്തിൻ്റെ സ്വീകാര്യത, തിയേറ്ററിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ചിത്രം ഒടിടിയിൽ എത്തുന്നത്.
നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഒടിടി ജിയോഹോട്ട്സ്റ്റാറിനു പുറമേ പ്ലേ പ്രീമിയത്തിലും ചിത്രം ലഭ്യമാകും. ചിത്രത്തിൻ്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബർ അവസാനത്തോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ചിലപ്പോൾ നീണ്ടുപോകാനും സാധ്യതയുണ്ട്.