
എമ്മാ ഗ്ലോബൽ ഗ്രൂപ്പ് ക്രീയേഷൻസ് നിർമ്മിച്ച് ജിജോ സെബാസ്റ്റ്യൻ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജെറിയുടെ ആൺമക്കൾ'. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. നടി അന്നാ രേഷ്മ രാജൻ, മോക്ഷ എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്ത് വിട്ടത്.
ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായ ജെറിയുടെ വേഷത്തിൽ ഡോ. സുരേഷ് പ്രേമും, ക്ലാരയുടെ വേഷത്തിൽ ഐശ്വര്യ നമ്പ്യാരും വേഷമിടുന്നു, കൂടാതെ നോബി, അജിത്ത് കൂത്താട്ടുകുളം, ബിജു കലാവേദി, ജിഷിൻ, ഷൈലജ പി. അംബു, നീതു ശിവ തുടങ്ങിയ ഇഷ്ട താരങ്ങൾക്കൊപ്പം മാസ്റ്റർ കെവിൻ, മാസ്റ്റർ ഇവാൻ എന്നി പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു.
പ്രവാസി എൻജിനീയറായ ജെറി ഏറെ കാലങ്ങൾക്കുശേഷം അവധിക്ക് നാട്ടിൽ വരുമ്പോൾ സ്കൂൾ വിദ്യാർത്ഥികളായ കെവിൻ, ഇവാൻ എന്ന രണ്ട് ആൺകുട്ടികളിൽ നിന്നും, ക്ലാര എന്ന ഭാര്യയിൽ നിന്നും നേരിടേണ്ടി വരുന്ന “അപരിചിതത്വ” മാണ് സിനിമയുടെ ഇതിവൃത്തം.