ഋഷഭിനൊപ്പം ജയറാമും രുക്മിണിയും, ‘കാന്താര 2’ ട്രെയിലർ എത്തി | Kanthara 2

ചിത്രം ഒക്ടോബർ 2 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും
Kanthara 2
Published on

സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കാന്താര 2’ ട്രെയിലർ എത്തി. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. നിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്‌ഷൻ ഡിസൈൻ ബംഗ്ലാൻ.

തെന്നിന്ത്യൻ സിനിമയായി റിലീസ് ചെയ്ത് ഇന്ത്യൻ സിനിമയിൽ തന്നെ ചലനമുണ്ടാക്കിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം പ്രായഭേദമന്യേ സിനിമാസ്വാദകരെ ആകർഷിച്ചു. ഫാന്റസിയും മിത്തും കൊണ്ട് മികച്ച് കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടിയിരുന്നു.

‘കാന്താര ചാപ്റ്റർ 1’, ഒക്ടോബർ 2ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലിഷ് തുടങ്ങി ഏഴ് ഭാഷകളിൽ ഒരുമിച്ചാകും റിലീസ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസുമാണ് കേരളത്തിൽ ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com