22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും വീണ്ടും ഒന്നിച്ചെത്തുന്നു; 'ആശകൾ ആയിരം' ടൈറ്റിൽ പോസ്റ്റർ റിലീസായി | Aashakal Aayiram

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമ്മാണം
Aashakal Aayiram
Published on

ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകൻ കാളിദാസും വീണ്ടും ഒരുമിക്കുന്ന ചിത്രം “ആശകൾ ആയിരം” ടൈറ്റിൽ പോസ്റ്റർ റിലീസായി. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫുമാണ് ആശകൾ ആയിരത്തിന്റെ രചന നിർവഹിക്കുന്നത്‌.

ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.

ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങളിലും എന്റെ വീട് അപ്പുവിന്റെയും ചിത്രങ്ങളിൽ കാളിദാസും ജയറാമും ഒരുമിച്ച് അഭിനയിച്ച്‌ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരുന്നു. ഇന്ന് നായകവേഷങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ മലയാളി പ്രേക്ഷകർ ആഗ്രഹിച്ചിരുന്ന ജയറാം – കാളിദാസ് കൂട്ടുകെട്ട് ആശകൾ ആയിരത്തിലൂടെ നിറവേറുകയാണ്. സിനിമയുടെ കൂടുതൽ അപ്‌ഡേറ്റുകൾ വരും ദിവസങ്ങളിൽ പ്രേക്ഷരിലേക്കെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ : . കോ പ്രൊഡ്യൂസേഴ്‌സ്‌ : ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : കൃഷ്ണമൂർത്തി, ഡി ഓ പി : ഷാജി കുമാർ, പ്രോജക്റ്റ് ഡിസൈനർ : ബാദുഷാ.എൻ.എം, എഡിറ്റർ : ഷഫീഖ് പി വി, മ്യൂസിക് : സനൽ ദേവ്, ആർട്ട് : നിമേഷ് താനൂർ, കോസ്റ്റ്യൂം : അരുൺ മനോഹർ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Related Stories

No stories found.
Times Kerala
timeskerala.com