ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞാൽ നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ. ഇതിനർത്ഥം ജയൻ വെറും സ്റ്റണ്ട് നടനായിരുന്നു എന്നല്ല. നല്ല അഭിനയശേഷി ജയനിലുണ്ടായിരുന്നു.
ജയനിൽ തോന്നിയ ഒരു സവിശേഷത അദ്ദേഹത്തിൻ്റെ ആരോഗ്യ പരിപാലനമായിരുന്നുവെന്ന്ന്നും നടൻ മധു പറഞ്ഞു. ''ജയനിൽ തോന്നിയ ഒരു സവിശേഷത അദ്ദേഹത്തിൻ്റെ ആരോഗ്യ പരിപാലനമായിരുന്നു. നന്നായി വ്യായാമം ചെയ്ത് ദൃഢപ്പെടുത്തിയ ആ ശരീരം ജയൻ പൊന്നുപോലെയാണ് സൂക്ഷിച്ചത്." - മധു പറയുന്നു.
"കോളിളക്കം സിനിമയിൽ ഞാൻ ജയൻ്റെ അച്ഛനാണ് അഭിനയിച്ചത്. അതിനുമുമ്പ് ഐ.വി. ശശിയുടെ മീനിലും ചന്ദ്രകുമാറിൻ്റെ ദീപത്തിലും ഞാൻ ജയൻ്റെ അച്ഛനായി അഭിനയിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയ്ക്ക് സംഭവിച്ച ആ നഷ്ടം ഇന്നും നികത്താനാവാതെ തുടരുകയാണ്. ജീവിച്ചിരുന്നെങ്കിൽ ജയൻ മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേയനാകുമായിരുന്നു...'' - മധു അഭിമാനത്തോടെ പറഞ്ഞു.