
സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ ജസ്‌ന സലീമും ദാസേട്ടൻ കോഴിക്കോടും ഒരുമിച്ചുള്ള ഡാൻസ് വിഡിയോ വൈറൽ ആകുന്നു. ‘പന്തയക്കോഴി’യിലെ ‘സുന്ദരിയെ’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവയ്ക്കുന്നത്. 'രണ്ടാളും പൊളിക്കുവാണല്ലോ' എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചുരുങ്ങിയ സമയത്തിനകം വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിച്ചത്.
മുൻപ് ദാസേട്ടന്‍ രേണു സുധിക്കൊപ്പം അവതരിപ്പിച്ച ഡാന്‍സ് റീലും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ‘ചാന്തുപൊട്ട്’ സിനിമയിലെ ‘ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാനമാണ് ഇവർ റീൽ വിഡിയോയായി റിക്രിയേറ്റ് ചെയ്തത്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഇരുവർക്കുമെതിരെ വലിയ സൈബർ ആക്രമണങ്ങളും ഉണ്ടായി.
‘തങ്കമണി’, ‘കുണ്ടന്നൂരിലെ കുത്സിതലഹള’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ദാസേട്ടൻ കോഴിക്കോട്, റീലുകളിലൂടെയാണ് സമൂഹമാധ്യമങ്ങളിൽ പ്രശസ്തി നേടിയത്. ശ്രീകൃഷ്‌ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചിത്രം സമ്മാനിക്കുകയും ചെയ്‌ത് സമൂഹമാധ്യമങ്ങളിൽ വൈറലായ താരമാണ് ജസ്‌ന സലിം. നേരത്തെ ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വിവാദമായിരുന്നു.