'ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' ആഗസ്റ്റ് 15 മുതൽ ഒടിടിയില്‍ | JSK

ഹിന്ദിയിലും എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി സീ 5 ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്
JSK
Updated on

സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ രചിച്ച് സംവിധാനം ചെയ്ത 'ജെഎസ്‌കെ- ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' സീ 5 ൽ ആഗസ്റ്റ് 15-ന് റിലീസ് ചെയ്യും. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിച്ചത്. ജെ. ഫനീന്ദ്ര കുമാര്‍ നിര്‍മിച്ച ചിത്രത്തിന്റെ സഹനിര്‍മാതാവ് സേതുരാമന്‍ നായര്‍ കങ്കോളാണ്.

ഒരു കോര്‍ട്ട് റൂം ത്രില്ലര്‍ അല്ലെങ്കില്‍ മാസ് ലീഗല്‍ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തില്‍ സുരേഷ് ഗോപി ഡേവിഡ് ആബേല്‍ ഡോണോവന്‍ എന്ന വക്കീല്‍ കഥാപാത്രമായി എത്തുന്നു. ടൈറ്റില്‍ കഥാപാത്രമായ ജാനകിയായി എത്തുന്നത് അനുപമ പരമേശ്വരനാണ്. ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, മാധവ് സുരേഷ്, അസ്‌കര്‍ അലി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒടിടി റിലീസില്‍ ചിത്രം ഹിന്ദിയിലും എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി സീ 5 ലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com