Description
Digital Voice of Kerala
Sunday, March 8, 2026

Digital Voice of Kerala
HomeEntertainment'ജനനായകൻ' ഏപ്രിൽ 30-ന് മുമ്പ് എത്തില്ല: നിർണായക അറിയിപ്പ് | Jana...

‘ജനനായകൻ’ ഏപ്രിൽ 30-ന് മുമ്പ് എത്തില്ല: നിർണായക അറിയിപ്പ് | Jana Nayagan

🎙️ Latest Podcast

ചെന്നൈ: ദളപതി വിജയ്‌യുടെ ചിത്രം ‘ജനനായകൻ’ റിലീസ് വീണ്ടും നീളുന്നു. ചിത്രം 2026 ഏപ്രിൽ 30-ന് മുമ്പ് തിയേറ്ററുകളിൽ എത്തില്ലെന്ന് വിദേശ വിതരണക്കാരായ യോർക്ക് സിനിമാസ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഏപ്രിൽ പകുതിയോടെ ചിത്രം റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്ന ആരാധകർ വലിയ നിരാശയിലാണ്.(Jana Nayagan will not be released before April 30, Crucial announcement)

സെൻസർ ബോർഡുമായുള്ള നിയമപോരാട്ടം നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് അവസാനിപ്പിച്ചതാണ് ഏറ്റവും പുതിയ നീക്കം. മദ്രാസ് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി പിൻവലിച്ച നിർമ്മാതാക്കൾ, ചിത്രം സെൻസർ ബോർഡിന്റെ റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചു.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ജനുവരി ഒമ്പതിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണിത്. നിലവിലെ സാഹചര്യത്തിൽ സെൻസർ നടപടികൾ പൂർത്തിയാക്കി ചിത്രം തിയേറ്ററുകളിലെത്താൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.