ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കാട്ടാളന്‍’. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിശയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയിലാണ് ജഗദീഷും സിദ്ധിഖും എത്തുന്നത്.
നാല് പതിറ്റാണ്ടിലേറെയായി നാന്നൂറിലേറെ സിനിമകളുടെ ഭാഗമായിതീര്‍ന്ന ജഗദീഷിനെ ‘മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് ‘ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ‘കാട്ടാളന്‍’ സിനിമയിലേക്ക് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സ്വാഗതം ചെയ്തിരിക്കുന്നത്. സിദ്ദിഖിനും ചിത്രത്തിൽ വ്യത്യസ്തമായ വേഷമാണെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.
ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ ‘ആന്റണി വര്‍ഗ്ഗീസ്’ എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കുന്നത്. സംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥാണ് സംഗീതമൊരുക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്. ശ്രദ്ധേയ ഛായാഗ്രാഹകന്‍ രെണദേവാണ് ഡിഒപി. എം.ആര്‍ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി.