”ഞാനൊരിക്കലും സെക്സിയാണെന്ന് സ്വയം കരുതിയിട്ടില്ല; എന്നേക്കൊണ്ട് കഴിയുമോ എന്നറിയാനാണ് ‘ഊ അണ്ടാവാ’ ചെയ്തത്"; നടി സാമന്ത | Samantha

“ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമായിരുന്നു എന്റേത്, ആദ്യ സിനിമയോടെ എല്ലാം മാറി"
Samantha
Published on

ആദ്യ സിനിമയിലിലൂടെയുണ്ടായ മാറ്റത്തെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും വെളിപ്പെടുത്തി നടി സാമന്ത. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമായിരുന്നു തന്റേതെന്നും എന്നാൽ ആദ്യ സിനിമയോടെ എല്ലാം മാറിമറിഞ്ഞെന്നും സാമന്ത പറയുന്നു. കൂടാതെ അല്ലു അർജുൻ ചിത്രം

പുഷ്പയിലെ ‘ഊ അണ്ടാവാ’ എന്ന ഗാനരംഗത്തിൽ അഭിനയിച്ചതിനെ കുറിച്ചും താരം മനസ്സ് തുറന്നു. എൻഡിടിവി വേൾഡ് സമ്മിറ്റിനിടെയാണ് സാമന്തയുടെ വെളിപ്പെടുത്തൽ.

"എനിക്കൊന്നും ഉണ്ടായിരുന്നില്ല, ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമാണ്. ആദ്യ സിനിമയോടെ എല്ലാം മാറിമറിഞ്ഞു. ഒറ്റ രാത്രികൊണ്ട് താരമായി മാറി, പേരും പ്രശസ്തിയും പണവും കയ്യടിയും വന്നു. പക്ഷേ സത്യസന്ധമായി പറയട്ടെ, ഇതുകൊണ്ട് എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു." - സാമന്ത പറഞ്ഞു.

”എന്നേക്കൊണ്ട് കഴിയുമോ എന്ന് നോക്കാനാണ് ‘ഊ അണ്ടാവാ’ എന്ന ഗാനം ചെയ്തത്. ഞാൻ സ്വയം നൽകിയ വെല്ലുവിളിയാണത്. ഞാനൊരിക്കലും സെക്സിയാണെന്ന് സ്വയം കരുതിയിട്ടില്ല. അത് കൊണ്ട് തന്നെ ഒരാളും എനിക്ക് ബോൾഡായ കഥാപാത്രം തരാൻ പോകുന്നില്ല എന്നും കരുതി." - സാമന്ത കൂട്ടിച്ചേർത്തു.

സംവിധായകരായ രാജ് ആൻഡ് ഡി കെ-യുടെ ‘സിറ്റാഡെൽ: ഹണി ബണ്ണി’ എന്ന സീരിസിലാണ് ഒടുവിൽ സാമന്ത പ്രത്യക്ഷപ്പെട്ടത്. ‘രക്ത ബ്രഹ്മാണ്ഡ്’ എന്ന ചിത്രത്തിലും ‘ബംഗാരം’ എന്ന തെലുങ്ക് ചിത്രത്തിലും അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ തെലുങ്ക് ചിത്രമായ ‘ശുഭം’ നിർമ്മിച്ച് നിർമ്മാതാവായും സാമന്ത അരങ്ങേറ്റം കുറിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com