"പുതിയ അഭിനേതാക്കൾ അവരുടെ ഡയലോഗ് എങ്കിലും പഠിക്കുക, ആ ജോലിയും എടുക്കില്ലെന്ന് പറയുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല"; ലാൽ | New Actors
പുതിയ അഭിനേതാക്കൽ അവരുടെ ഡയലോഗ് എങ്കിലും പഠിക്കണമെന്ന് നടനും സംവിധായകനുമായ ലാൽ.
''അർജുൻ വളരെ എക്സ്പീരിയൻസുള്ള ആർട്ടിസ്റ്റിനെ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. വലിയ ഡയലോഗ് ആണെങ്കിലും ടെൻഷൻ അടിക്കുന്നതൊന്നും കണ്ടിട്ടില്ല. കൃത്യമായി ഡയലോഗുകൾ പഠിച്ചിട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വരുന്നത്. അല്ലാതെ അവിടെ വന്നിട്ട്, 'ഒന്ന് ഇട്ട് തന്നേക്ക് കേട്ടോ' 'ഒന്ന് പ്രോംപ്റ്റ് ചെയ്ത തന്നേക്ക് കേട്ടോ' എന്നൊന്നും പറയില്ല. അങ്ങനെ ചിലർ പറഞ്ഞു കേൾക്കുന്നത് തന്നെ എനിക്ക് കലിയാണ്.
പ്രത്യേകിച്ച് പുതിയതായി വരുന്ന പിള്ളേർ. അഭിനയിക്കാൻ വരുന്ന ആൾ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്. അതല്ലാതെ പിന്നെ എന്താണ് പണി. ഇത് കഴിഞ്ഞാൽ കാരവാനിൽ പോയി ഇരിക്കുക, ഭക്ഷണം കഴിക്കുക, കോമഡി പറയുക, എന്നല്ലാതെ.
ആകപ്പാടെ ജോലി ഇവിടെയാണ്. ആ ജോലിയും എടുക്കില്ലെന്ന് പറയുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല. അർജുനൊക്കെ അക്കാര്യം പെർഫെക്റ്റായിരുന്നു. അവിടെ ആർക്കും പ്രോംപ്റ്റർ ഉണ്ടായിരുന്നില്ല. എല്ലാവരും കൃത്യമായി പഠിച്ച് ഡയലോഗ് പറയുമായിരുന്നു...''; ലാൽ പറഞ്ഞു.