

മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ജിഷിന്‍ മോഹൻ. ബിഗ് ബോസ് സീസൺ ഏഴിൽ മത്സരാർത്ഥിയായി താരം എത്തിയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു ജിഷിന്റെ വരവ്. വീട്ടിലെത്തിയ ജിഷിൻ സഹപ്രവർത്തകരായ അനുമോളെയും ഷാനവാസിനെയും പിന്തുണച്ചിരുന്നു. ഇതിന്റെ പേരിൽ താരത്തിന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
എന്നാൽ, ഷോയ്ക്ക് ശേഷം നല്‍കിയ അഭിമുഖത്തിലെ കാര്യങ്ങള്‍ വളച്ചൊടിച്ചതിനെക്കുറിച്ച് ജിഷിൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു പ്രതികരണം. 'പി ആർ എന്ന് പറഞ്ഞ് എന്തിനാണ് അനുവിന്റെ നെഞ്ചത്ത് കയറുന്നത്?' എന്നാണ് ജിഷിൻ ചോദിക്കുന്നത്. വിമര്‍ശനങ്ങളൊക്കെ ആകാമെന്നും അത് ഉൾക്കൊള്ളുന്ന ഒരാളാണ് താനെന്നും ജിഷിൻ പറയുന്നു.
"പിആര്‍ എന്ന് കേട്ടാല്‍ അപ്പോള്‍ തന്നെ അനുമോള്‍ എന്ന് പറയണം എന്നാണോ നിങ്ങളുടെയൊക്കെ അജണ്ട? ഇതെന്തിനാണ് ആ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്?" എന്നാണ് ജിഷിൻ ചോദിക്കുന്നത്. ഞാൻ എവിടെയെങ്കിലും അനുമോളുടെ പേര് പറഞ്ഞിട്ടുണ്ടോ? മൊത്തത്തിലുള്ള പിആറിനെക്കുറിച്ചാണ് ഞാൻ പറഞ്ഞതെന്നും എല്ലാവര്‍ക്കും പിആറുണ്ടായിരുന്നുവെന്നും താരം പറയുന്നു.
"പിആറിലൂടെ മാത്രം അവിടെ വിജയിക്കാനാവില്ല. കണ്ടന്റ് കൊടുക്കണം. സ്റ്റാര്‍ മാജിക്കില്‍ ആയാലും, ബിഗ് ബോസിലാണെങ്കിലും ഷോയ്ക്ക് അനുസരിച്ചുള്ള കണ്ടന്റ് കൊടുക്കണം. ആ കഴിവ് അനുമോൾക്കുണ്ട്. തന്നെക്കുറിച്ച് മോശം പറയുകയും, താന്‍ പറഞ്ഞത് വളച്ചൊടിക്കുകയുമൊക്കെ കണ്ടപ്പോള്‍ അമേയക്ക് വിഷമം. എന്റെ പാര്‍ട്‌നറല്ലേ, എനിക്ക് വേണ്ടിയല്ലാതെ വേറെ ആര്‍ക്ക് വേണ്ടി സംസാരിക്കാനാണ്. അവള്‍ സംസാരിച്ചതിലെന്താണ് തെറ്റ്?" എന്നാണ് ജിഷിൻ ചോദിക്കുന്നത്.