"വഴിപാതി അണയുന്നുവോ.... നിഴലോർമ്മയായ് മറയുന്നതോ…", ‘നിൻ നിഴൽ’ മ്യൂസിക് വീഡിയോ ഉടൻ | Nin Nizhal
തിരുവനന്തപുരം: യുവ സംവിധായകനും തിരക്കഥ രചയിതാവുമായ അജി അയിലറ സംവിധാനം ചെയ്യുന്ന പ്രണയ ഗാനമായ ‘നിൻ നിഴൽ’ മ്യൂസിക്ക് വീഡിയോ ഉടൻ റിലീസ് ചെയ്യും. എ.പി.ഇസഡ് ക്രിയേഷൻസിൻ്റെ ബാനറിൽ അനീഷയാണ് നിൻ നിഴൽ നിർമ്മിക്കുന്നത്.
‘വഴിപാതി അണയുന്നുവോ.... നിഴലോർമ്മയായ് മറയുന്നതോ…എന്ന പ്രണയ വരികൾ രചിച്ചിരിക്കുന്നത് മലയാളത്തിലെ യുവ എഴുത്തുകാരനായ ജിബിൻ കൈപ്പറ്റയാണ്. പ്രശസ്ത സംഗീത സംവിധായകൻ മുരളി അപ്പാടത്തിൻ്റെതാണ് സംഗീതവും ആലാപനവും.
ജറിൻ ജയിംസിൻ്റെ ചായാഗ്രഹണവും കിഴക്കൻ മലയോര നാടായ കുളത്തൂപ്പുഴയുടെ ദൃശ്യഭംഗിയും ഗാനത്തെ എറെ മനോഹമാക്കുന്നു. Cinematic Collective youtube എന്ന ചാനലിലൂടെ ഗാനം ഉടൻ റിലീസാകും.
ജിബിൻ കൈപ്പറ്റ, ആര്യാ എം എസ്സ്, ഷിജി, റ്റി.എസ്സ് ശരൺലാൽ, വി. സുബ്രമണ്യൻ എന്നിവരാണ് അഭിനേതാക്കൾ. നിർമ്മാണം : അനീഷാ, കഥ : വിദ്യാപാറു, ഗാനരചന : ജിബിൻ കൈപ്പറ്റ, സംഗീതം- ആലാപനം : മുരളി അപ്പാടത്ത്, ക്യാമറ : ജറിൻ ജയിംസ്, മേക്കപ്പ് : ഷിജിലാൽ, ക്യാമറ അസി: ജിനു പത്തനാപുരം എന്നിവരാണ് ഗാനത്തിന്റെ അണിയറ പ്രവർത്തകർ. പി.ആർ ഒ: സുമേരൻ