"ബേസിലോ?... അതേതാ നടന്‍?...ഇത് വീട്ടില്‍ മീന്‍ വിയ്ക്കാന്‍ വരുന്ന യൂസഫിക്കാ അല്ലേ?"; നടന്റെ കിളി പറത്തിയ വീഡിയോ വൈറൽ | Basil Joseph

'മോളേ നീ കേരളത്തിലോട്ട് വാ...കാണിച്ചു തരാമെന്ന് ബേസിൽ' ; 'കുട്ടിയെ പറഞ്ഞിട്ടും കാര്യമില്ല, ഒരാളെപ്പോലെ ഏഴുപേരുണ്ടെന്നല്ലേ? എന്ന് ആരാധകർ
Basil
Published on

ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന അച്ഛന്റെ ചോദ്യത്തിനു മകള്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ബേസിൽ ജോസഫ് ഇവരിൽ ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്നാണ് കുട്ടിയോട് ചോദിക്കുന്നത്. അപ്പോഴാണ് കുട്ടിയുടെ രസകരമായ മറുപടി.

ബേസില്‍ ജോസഫിനെക്കുറിച്ച് ചോദിച്ചപ്പോള്‍, "ബേസിലോ?... അതേതാ നടന്‍?...അങ്ങനൊരു നടന്‍ ഇല്ല" എന്നായിരുന്നു കുട്ടിയുടെ മറുപടി. പിന്നലെ കുട്ടിക്ക് ബേസിലിന്‍റെ ചിത്രം കാണിച്ചുകൊടുക്കുന്നു, ആ ചിത്രം നോക്കിയ കുട്ടിയുടെ മറുപടി കേട്ട ബേസിലിന് കിളി പോയെന്നാണ് അറിയാൻ കഴിഞ്ഞത്. രസകരമായ മറുപടി ഇങ്ങനെ, "ഇത് വീട്ടില്‍ മീന്‍ വിയ്ക്കാന്‍ വരുന്ന യൂസഫിക്കാ അല്ലേ?" എന്നാണ് കുട്ടി തിരിച്ചു ചോദിക്കുന്നത്. താന്‍ കണ്ടിട്ടുണ്ടെന്നും ഇതാണ് യൂസഫിക്കായെന്നും സ്കൂട്ടറിന്‍റെ പുറകില്‍ വലിയ പെട്ടി മീന്‍ വച്ചോണ്ടാണ് വരുന്നതെന്നും കുട്ടി പറയുന്നത് കേള്‍ക്കാം.

വിഡിയോ വൈറലായതിനു പിന്നാലെ മറുപടിയുമായി ബേസിലും രംഗത്തെത്തി. 'മോളേ നീ കേരളത്തിലോട്ട് വാ...കാണിച്ചു തരാം...രണ്ട് കിലോ മത്തിയും കൊണ്ടുവരാം' എന്ന മറുപടിയാണ് താരം നല്‍കുന്നത്. ഇസാന ജെബിൻ ചാക്കോ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'കുട്ടിയെ പറഞ്ഞിട്ടും കാര്യമില്ല, ഒരാളെപ്പോലെ ഏഴുപേരുണ്ടെന്നല്ലേ?' എന്നാണ് വിഡിയോക്ക് താഴെ കമന്റുകള്‍ നിറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com