അവാർഡുകൾ വാരിക്കൂട്ടിയ കുട്ടികളുടെ ചിത്രം 'ഇരുനിറം' സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ റിലീസായി | Iruniram

പൊതുസമൂഹത്തിൽ നിലനിൽക്കുന്ന കറുപ്പും വെളുപ്പുമെന്ന വേർതിരിവ് അമ്പിളി എന്ന ഏഴാം ക്ലാസുകാരിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണു സിനിമ പറയുന്നത്.
Iruniram
Published on

കേരളത്തിലും ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ഇന്റർനാഷണൽ അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് 'ഇരുനിറം'. വിയറ്റ്നാം, കൊറിയൻ തുടങ്ങിയ വിദേശരാജ്യങ്ങളിലും, അതുപോലെതന്നെ ചിത്രത്തിലെ അഭിനയത്തിന് തന്മയാസോൾ മികച്ച ബാലതാരവുമായി തിരഞ്ഞെടുക്കപ്പെട്ടു. ജെസ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ്, സത്യജിത്ത് റായി ഫിലിം സൊസൈറ്റി അവാർഡ്, പുലരി ടിവി ഇന്റർനാഷണൽ ഫിലിം അവാർഡ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഈ വർഷത്തെ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ജിൻ്റോ തോമസിന് ലഭിക്കുകയുണ്ടായി.

നിറത്തിനും ജാതിക്കുമപ്പുറം മനുഷ്യനെ മനുഷ്യനായിത്തന്നെ തിരിച്ചറിയണമെന്നു പറയുകയാണ് ജിന്റോ തോമസ് സംവിധാനം ചെയ്ത ‘ഇരുനിറം’. സംസ്ഥാന പുരസ്കാരം നേടിയ ‘കാടകല’ത്തി ന്റെ തിരക്കഥാകൃത്ത് ജിൻ്റോ തോമസ് സംവിധാനം ചെയ്ത രജനീകാന്ത് സിനിമ വേട്ടയാനിലൂടെ ദേശീയശ്രദ്ധ നേടിയ തന്മയ സോളാണു പ്രധാനവേഷത്തിൽ.

പൊതുസമൂഹത്തിൽ നിലനിൽക്കുന്ന കറുപ്പും വെളുപ്പുമെന്ന വേർതിരിവ് അമ്പിളി എന്ന ഏഴാം ക്ലാസുകാരിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണു സിനിമ പറയുന്നത്. മാളോല പ്രൊഡക്ഷൻസിന് വേണ്ടി സിജി മാളോലയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. തന്മയ സോളിനൊപ്പം ജിയോ ബേബി, നിഷ സാരംഗ്. ദിനീഷ് ആലപ്പി, പ്രദീപ് ബാലൻ, പോൾ, കബനി, അജിത തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

കഥ തിരക്കഥ - വിഷ്ണു കെ. മോഹൻ. ക്യാമറ- റെജി ജോസഫ്, എഡിറ്റിംഗ് &ഡിഐ.- പ്രഹ്ളാദ് പുത്തഞ്ചേരി, മ്യൂസിക് ആൻഡ് ബിജിഎം- സാൻഡി, ലിറിക്സ്- അർജുൻ, ഷംസുദ്ദീൻ കുട്ടോത്ത്, ആർട്ട്-ബിജു ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ - സിജോ മാളോല, പ്രൊഡക്ഷൻ കൺട്രോളർ - ജിക്കു കട്ടപ്പന, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിജിൻ ഈപ്പൻ, പോസ്റ്റർ ഡിസൈൻ - അനൂപ്.

Related Stories

No stories found.
Times Kerala
timeskerala.com