'ഞാൻ മോഹൻലാൽ'; രസകരമായ ‘ഹൃദയപൂർവം’ മേക്കിങ് വിഡിയോ | Hrudayapoorvam

സത്യൻ അന്തിക്കാട്-മോഹൻലാൽ സിനിമയിൽ അഭിനയിക്കുക എന്നത് സ്വപ്നതുല്യമായിരുന്നുവെന്ന് മാളവിക മോഹനൻ
Hrudayapoorvam
Updated on

സത്യൻ അന്തിക്കാട്–മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘ഹൃദയപൂർവം’ മേക്കിങ് വിഡിയോ പുറത്ത്. സെറ്റില്‍ നിന്നുള്ള രസകരമായ നിമിഷങ്ങളും താരങ്ങളുടെ അനുഭവങ്ങളുമാണ് വിഡിയോയിൽ ഉള്ളത്.

ഈ സിനിമയിലേക്ക് തന്നെ വിളിച്ചത് അഖിൽ സത്യൻ ആണെന്ന് മാളവിക മോഹനൻ വീഡിയോയിൽ പറയുന്നു. സത്യൻ അന്തിക്കാട്-മോഹൻലാൽ സിനിമയിൽ അഭിനയിക്കുക എന്നത് സ്വപ്നതുല്യമായിരുന്നു എന്നും നടി കൂട്ടിച്ചേർത്തു.

“ഹൃദയപൂർവത്തിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് അഖിൽ സത്യൻ ആണ്. അച്ഛൻ, സത്യൻ സർ, ഒരു സിനിമ ചെയ്യുന്നു എന്ന് പറഞ്ഞു. പിന്നെയാണ് അതൊരു മോഹൻലാൽ-സത്യൻ അന്തിക്കാട് സിനിമയാണെന്ന് മനസിലാക്കുന്നത്. വളരെ സപ്പോർട്ടീവായ കോ-ആക്ടർ ആണ് മോഹൻലാൽ. അദ്ദേഹം നമ്മളെ കംഫർട്ടിബിൾ ആക്കും. നമ്മൾ എവിടെയെങ്കിലും സ്റ്റക്ക് ആയി പോയാൽ സഹായിക്കും. അദ്ദേഹത്തിന്റെ നർമ ബോധം അപാരമാണ്,” മാളവിക പറയുന്നു.

സെറ്റിലേക്ക് എത്തുന്ന മാളവിക പേര് പറഞ്ഞ് പരിചയപ്പെടുത്തുമ്പോൾ, “ഞാൻ മോഹൻലാൽ” എന്ന നടന്റെ മറുപടി ബിടിഎസിൽ ചിരിപടർത്തുന്നുണ്ട്. ഓണം റിലീസായി ഓഗസ്റ്റ് 28-നാണ് 'ഹൃദയപൂര്‍വം' തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. സം​ഗീത് പ്രതാപ്, സിദ്ദീഖ്, സം​ഗീത, ലാലു അലക്സ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com